
വള്ളികുന്നം: പ്രമുഖ നാടക കലാകാലാരനും കമ്മ്യൂണിസ്റ്റ് നേതാവുമായ തോപ്പിൽ കൃഷ്ണപിള്ളയുടെ മുപ്പത്തിയാറാം ചരമദിനം ആചരിച്ചു .ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ. ഐ. വൈ. എഫ് സംസ്ഥാന സെക്രട്ടറിയുമായ ടി.ടി ജിസ്മോൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി, സലിം പനത്താഴ,കെ.എൻ. ശിവരാമപിള്ള, എസ് മോഹനൻ പിള്ള, പി ഷാജി , ബി. അനിൽകുമാർ,കെ ജയമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.