
ആലപ്പുഴ: ബെംഗളുരൂവിൽ നടന്ന ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ ദീജേഷ് .ഡി, ആദിദേവ്.എൽ,അഭിജിത്ത് എസ്. പൈ ,അനന്തേശ്വർ വി.ഹെഗ്ഡേ,ആദിത്യാ ഷഹാബാസ് ഇവരുടെ പരിശീലകനും റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ടെക്നിക്കൽ ഒഫീഷ്യലുമായ ബിജു എസ് എന്നിവരെ ആലപ്പുഴ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. റോവിംഗ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ശ്രീകുമാരക്കുറുപ്പ് മുഖ്യാതിഥിയായി, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കുര്യൻ ജെയിംസ്, സെക്രട്ടറി എൻ.പ്രദീപ് കുമാർ, ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി രാജേഷ് സീതാറാം, പ്രസിഡന്റ് യു.ജി.ഉണ്ണി ,ട്രഷർ അഭിലാഷ്,ഖോ ഖോ അസോസിയേഷൻ പ്രസിഡന്റ് ഷിജിലാൽ തുടങ്ങിയവർ സംസാരിച്ചു.