ggg

ഹരിപ്പാട്: കേരള യൂണിവേഴ്സിറ്റി എം.എസ്.സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഏവൂർ തെക്ക് രേഷ്മാ ഭവനത്തിൽ രമേശൻ - ബിന്ദു ദമ്പതികളുടെ മകളായ രേഷ്മയെ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നേതൃത്വവും 290-ാം നമ്പർ ശാഖായോഗം പ്രവർത്തകരും അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ,യൂണിയൻ സെക്രട്ടറി എൻ.അശോകൻ, യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ എന്നിവർ ആദരിച്ചു. ഏവൂർ തെക്ക് 290-ാം നമ്പർ ശാഖാ പ്രസിഡന്റ് എൻ. രാജു, വൈസ് പ്രസിഡന്റ്‌ ജയപ്രകാശ്, സെക്രട്ടറി സുദർശൻ, മാനേജിംഗ് കമ്മിറ്റി അംഗം പ്രദീപ്‌, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അജിത് സെൻ, രാജിപ്രകാശ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിഅംഗം രംജിത്ത്ഗോപാൽ, വനിതാസംഘം യൂണിറ്റ് സെക്രട്ടറി അജിത, വൈസ് പ്രസിഡന്റ്‌ സ്വപ്ന, രാജമ്മ, അമ്പിളി, പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ അദ്ധ്യാപകൻ ഡി. കിരൺ എന്നിവർ പങ്കെടുത്തു.