
ഹരിപ്പാട്: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 40 വർഷമായി സേവനം നടത്തിവരുന്ന ഡോ.എ.കെ മധുവിനെ ബി.ജെ.പി കുമാരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ. സോമൻ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വാഷിംഗ്ടൺ ഡിജിറ്റൽ യൂണിവേഴ്സിറ്റി മധുവിന് ഡോക്ടർക്ക് നൽകി ആദരിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും രക്തദാന മേഖലയിൽ വളരെ സജീവമാണ് ഓൺലൈൻ ടാക്സി ഡ്രൈവർ കൂടിയായ മധു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എൻജിനിയർ സിന്ധുവാണ് ഭാര്യയാണ്. മക്കൾ: സൂര്യ, മാധവ്.