photo

ചാരുംമൂട്: സംസ്ഥാനത്ത് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ചാരുംമൂട് കെ.എസ്.ഇ.ബി ഓഫീസിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ജി.ബൈജു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ടി.പാപ്പച്ചൻ, രാജൻ പൈനുംമൂട്, എം.ആർ.രാമചന്ദ്രൻ, ജി.വേണു,മോഹനൻ നല്ലവീട്ടിൽ, എസ്. സാദിഖ്, സജീവ് പൈനുംമൂട്ടിൽ, സുരേഷ്കുമാർ കളിയ്ക്കൽ, അബ്ദുൽ ജബ്ബാർ, റെനി തോമസ്, അനിൽകുമാർ ഗായത്രി മഠം, പി.എം ഷെരീഫ്, ടി.ഷാ പാറയിൽ, സജി തെക്കേ തലയ്ക്കൽ ,നിഷ, സൂര്യ വിജയകുമാർ, അനിത സജി, ഫസീല, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.