
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 27-ാമത് പൊതിച്ചോറ് വിതരണവും സൗജന്യ മരുന്നു വിതരണവും വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന ചടങ്ങ് മുൻ കേരള ഫീഡ്സ് എം.ഡി കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എ.ആർ വരദരാജൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ്, സുഭാഷ് ബാബു.എസ്, ബിന്ദു കളരിക്കൽ, കല്ലാർമദനൻ, സലിം ചാപ്രായിൽ, രമ്യ, സുമിത്ര, ഉണ്ണി കുറ്റിയിൽ എന്നിവർ സംസാരിച്ചു. പുലിയൂർ ശാന്തി തീരത്ത് നടന്ന ചടങ്ങ് പുലിയൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സജി ചെരവൂർ ഉദ്ഘാടനം ചെയ്തു. അനിയൻ കോട്ടൂർ, ജിത്ത് എന്നിവർ സംസാരിച്ചു. ചെറുകോൽ ഈഴക്കടവ് അൽഫോൻസ ധ്യാനകേന്ദ്രത്തിൽ നടന്ന ചടങ്ങ് മാവേലിക്കര മുൻസിപ്പൽ കൗൺസിലർ കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ചെറുപുഷ്പം, സിസ്റ്റർ സാനിയ എന്നിവർ സംസാരിച്ചു.