ചേർത്തല:സി.പി.എം ഏരിയ സെക്രട്ടറിയും സാന്ത്വന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥാപകനുമായ കെ.രാജപ്പൻനായർ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 5ന് തൃച്ചാറ്റുകുളം കവലയിൽ നടക്കും. അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും.അഡ്വ.കെ.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.അഡ്വ.പ.എം.ആരിഫ്,എൻ.ആർ.ബാബുരാജ്,ദലീമ ജോജോ എം.എൽ.എ,പി.എം.പ്രമോദ്,പി.ജി.മുരളീധരൻ,പി.ഷാജിമോഹൻ,ഷേർളി ഭാർഗവൻ,രാജേഷ് വിവേകാനന്ദ,കെ.ബി.ബാബുരാജ്,വി.എ.അനീഷ്,വിജീഷ് അയ്യങ്കേരി എന്നിവർ സംസാരിക്കും. സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി ബി.വിനോദ് സ്വാഗതം പറയും.