
തുറവൂർ: യു.ഡി.എഫ് അരൂർ നിയോജകമണ്ഡലം നേതൃയോഗം കുത്തിയതോട് കോൺഗ്രസ്ഭവനിൽ കെ.പി. സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പുതിയ യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനറായി സി.കെ.രാജേന്ദ്രൻ ചുമതലയേറ്റു. അരൂർ, തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അസീസ്പായിക്കാട്, പി.ടി.രാധാകൃഷ്ണൻ, മറ്റ് നേതാക്കളായ അഡ്വ.വിജയ് കുമാർ വാലയിൽ, ദിലിപ് കണ്ണാടൻ, എം.ആർ.രവി, എം.ആർ.രാജേഷ്, അഡ്വ.കെ.ഉമേശൻ, കെ.രാജീവൻ, ടി.എ.അബ്ദുൾ ഷുക്കുർ, ജോയി കൊച്ചുതറ, ജോയി ചക്കുംങ്കരി, ബിജു കോട്ടുപ്പള്ളി, വി.കെ.ഗൗരീശൻ, കെ.ബഷീർമൗലവി തുടങ്ങിയവർ സംസാരിച്ചു.