1

കുട്ടനാട്: മങ്കൊമ്പ് എം. എസ് സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രികാന്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു സമ്മാന വിതരണം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ, എസ്.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രിദേവി രാജേന്ദ്രൻ, മെറിൻ ആൻ മാത്യു, അജിത്ത്കുമാർ പിഷാരത്ത്, ആനി ഈ പ്പൻ ,ഗോകുൽ ഷാജി, മധു സി കുളങ്ങര എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി ചമ്പക്കുളം പഞ്ചായത്തിന്റെ മുന്നിൽ നിന്ന് ആരംഭിച്ച സാംസ്ക്കാരിക ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ,ഷീല സജീവ് സ്വാഗതവും ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസർ സാജുമോൻ പത്രോസ് നന്ദിയും പറഞ്ഞു.