tur

തുറവൂർ: ദിവസകൂലി 600 രൂപയാക്കുക, തൊഴിൽദിനം 200 ആക്കുക, പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടറി പി.പി.സംഗീത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സുപ്രിയ രാകേഷ് അദ്ധ്യക്ഷയായി. സി.പി.എം അരൂർ ഏരിയ സെക്രട്ടറി എൻ.പി.ഷിബു,ജില്ലാ കമ്മിറ്റി അംഗം പി.കെ.സാബു, കോടം തുരുത്ത് എൽ.സി സെക്രട്ടറി അനിൽകുമാർ, യൂണിയൻ സെക്രട്ടറി ബി.കെ. ഉദയകുമാർ, ഗീതാ ഷാജി, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.