മാവേലിക്കര: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ വൈദ്യുതി ചാർജ് വർദ്ധനവിനെതിരായുള്ള കെ.എസ്.ഇ.ബി ഓഫീസിലേക്കുള്ള മാർച്ച് കെ.പി.സി.സി സെക്രട്ടറി ഇ.സമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.രാജലക്ഷ്മി, എം.കെ.സുധീർ, ഡി.സി.സി അംഗങ്ങളായ എസ്.വൈ.ഷാജഹാൻ, വേണു പഞ്ചവടി, കെ.സി.ഫിലിപ്പ്, രാജൻ കുറത്തിയാട്, കെ.കേശവൻ, ബ്ലോക്ക് ഭാരവാഹികളായ സജീവ് പ്രായിക്കര, അനിത.സി, ഉമാദേവി ഇടശ്ശേരിൽ, ജി.രാമദാസ്, അനിത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.