
കുട്ടനാട് :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കെ. പി. സി. സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. വി.രാജീവ് അദ്ധ്യക്ഷനായി. രാമങ്കരി പഞ്ചായത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സിജനറൽ സെക്രട്ടറി പി.ടി.സ്കറിയ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ മുഖ്യപ്രസംഗം നടത്തി. പി.എൻ.വിജയകുമാർ, മാത്തുക്കുട്ടി കഞ്ഞിക്കര, എസ് .ഡി.രവി, എൻ. സി.ബാബു, നോബിൻ പി.ജോൺ, ജി.സൂരജ്, മനോജ് , ജോസി ഡൊമിനിക്, ജോഷി,ആന്റണി തുടങ്ങിയവർ സംസാരിച്ചു.