മാവേലിക്കര: ഓണാട്ടുകര സ്പോർട്‌സ് അക്കാദമിയുടെ വാർഷികത്തോടനുബന്ധിച്ച് മൂന്നാമത് ആനുവൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പും ഫുട്ബാൾ ടൂർണ്ണമെന്റും സംഘടിപ്പിക്കുന്നു. 21ന് രാവിലെ 8 മുതൽ നീന്തൽ മത്സരങ്ങൾ ആരംഭിക്കും.വിവിധ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകും. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന കുട്ടിക്ക് ട്രോഫി നൽകും. കൂടുതൽ പോയിന്റ് നേടുന്ന ടീമിന് ചാമ്പ്യൻഷിപ്പ് ട്രോഫിയും നൽകും. 27, 28 തീയതികളിൽ രാവിലെ 8ന് ഫുട്ബാൾ മത്സരങ്ങൾ ആരംഭിക്കുമെന്ന് അക്കാദമിയുടെ ഡയറക്ടറന്മാരായ രാജീവ് രാമൻ, പ്രഹ്ലാദൻ എന്നിവർ അറിയിച്ചു.