
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കുളഞ്ഞിക്കാരാഴ്മ 37 11-ാം നമ്പർ ശാഖയിൽ നിന്ന് അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന 2025 ലെ കലണ്ടർ വിതരണത്തിന്റെ ഉദ്ഘാടനം മുതിർന്ന കമ്മറ്റിയംഗം ഗോപാലകൃഷ്ണൻ കാലതിക്കാട്ടിലിന് നൽകി ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ നിർവഹിച്ചു. ശാഖായോഗം പണികഴിപ്പിച്ച പ്രാർത്ഥനാ ഹാൾ ടൈൽ വിരിക്കുന്നതിനായുള്ള ടൈൽ ചലഞ്ചിന്റെ ആദ്യ സംഭാവനയായി 5000 രൂപ അക്ഷയ ഭവനിൽ രവി ശാഖാ പ്രസിഡന്റിന് കൈമാറി. വാകത്താനത്ത് നിന്ന് പുറപ്പെടുന്ന ശിവഗിരി തീർത്ഥാടനം പദയാത്രയെ 27ന് രാവിലെ 6.30ന് സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. വനിതാ സംഘം കേന്ദ്രസമിതി അംഗമായി തിരഞ്ഞെടുത്ത സിന്ധു സോമരജനെ യോഗത്തിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.വനിതാ സംഘം പ്രസിഡന്റ് സുജാ സുരേഷ്, വൈസ് പ്രസിഡന്റ് സുധാവിവേക്, സെക്രട്ടറി ലതഉത്തമൻ, കുമാരാനാശാൻ സ്മാരക കുടുംബയോഗം കൺവീനർ കെ.ശിവരാമൻ, ബ്രഹ്മശ്രീ ടി.കെ ലക്ഷ്മണൻ തന്ത്രി സ്മാരക കുടുംബയോഗം കൺവീനർ വി.വിവേകാനന്ദൻ, ആർ.ശങ്കർ സ്മാരക കുടുംബയോഗം കൺവീനർ സജിതാ ദാസ്, വയൽവാരം കുടുംബ യോഗം കൺവീനർ ഗംഗാധരൻ മരോട്ടീമൂട്ടിൽ എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് വി.വിവേകാനന്ദൻ നന്ദിയും പറഞ്ഞു.