ആലപ്പുഴ: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ് ) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ് ( ജേക്കബ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നുഅദ്ദേഹം. ജില്ലാപ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കൽ, തുടങ്ങിയവർ സംസാരിച്ചു.