
ആലപ്പുഴ: കേരളത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി ഭരണം നടത്തുന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു ഭരണകൂടമല്ലെന്നും കൊള്ള സംഘമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരായി കെ.പി.സി.സി ആഹ്വാനപ്രകാരം ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ.പി.ജെ.മാത്യു, സുനിൽ ജോർജ്, ജി.സഞ്ജീവ് ഭട്ട്, മോളി ജേക്കബ്, ബഷീർ കോയാപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ഷോളി സിദ്ധകുമാർ, വയലാർ ലത്തീഫ്, ഷിജു താഹ, ജയശങ്കർ പ്രസാദ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപള്ളി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റഹ്‌മത്ത്, ഷാജി ജമാൽ, സീനത്ത് നാസർ, ഡോ.സേതുരവി, ആർ.ബേബി, ലതാ രാജീവ്, കെ.നൂറുദ്ദീൻ കോയ, എസ്.സജീവൻ, ജോൺ ബ്രിട്ടോ, ഹരികുമാർ, തൻസിൽ നൗഷാദ്, റിനു ബൂട്ടോ തുടങ്ങിയവർ സംസാരിച്ചു.