
മുഹമ്മ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയറ്റിറക്ക് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് നേതാജി നായ്ക്കംപറമ്പിൽ ഷാജി (56) ആണ് മരിച്ചത്. ഷാജിയെ കഴിഞ്ഞ മാസം നേതാജി ജംഗ്ഷന് സമീപം ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ശിശിര, ഗ്രീഷ്മ.