photo

ചേർത്തല: വിവിധ പെൻഷൻ സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ പെൻഷൻ ദിനം ആചരിച്ചു.കെ.എസ്.എസ്.പി.എ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പെൻഷൻദിന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോൾഉസ്മാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.എം.ഉണ്ണി അദ്ധ്യക്ഷനായി.സെക്രട്ടറി ടി.ഡി.രാജൻ,സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.ഗോപി, ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, പി.ഒ.ചാക്കോ,കെ.പി.ശശാങ്കൻ,ജയമണി,എ.ആർ.പ്രസാദ്, ഇ.കെ.കാർത്തികേയൻ,കെ.ജെ.സെലിൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ പെൻഷൻദിന സമ്മേളനം ജില്ലാ രക്ഷാധികാരി എൻ.വി.തമ്പുരാൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷനായി.സെക്രട്ടറി കെ. സുജാതൻ,ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ബാലചന്ദ്രനാചാരി,പി.ശശിധരൻ,ബി.സുദർശനൻ,ഡി.ബാലകൃഷ്ണൻ,ഡി.ചന്ദ്രശേഖരൻ,എ. എസ്.പ്രസന്നകുമാർ,വി. കെ.മജീദ്, വി.എസ്.സുരേന്ദ്രൻ, കെ.ശിവരാമ പിള്ള എന്നിവർ സംസാരിച്ചു.