തുറവൂർ: തുറവൂർ അനന്തപുരി അനന്തമഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമന്നാരായണീയ സപ്താഹ ജ്ഞാനമഹായജ്ഞം 22 ന് ആരംഭിച്ച് 29 ന് സമാപിക്കും.പള്ളു വെള്ളിമഠം ശശീന്ദ്രൻ നായർ യജ്ഞാചാര്യനും ക്ഷേത്രം ശാന്തി ലിജോ ശാന്തി യജ്ഞഹോതാവുമാണ്. 22 ന് വൈകിട്ട് 5.30 ന് യജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര തുറവൂർ മഹാക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിലെത്തിച്ചേരും. 6.30ന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ ശ്രീകോവിലിൽ നിന്ന് ദീപം പകർന്നു നൽകും. തുടർന്ന് യജ്ഞവേദിയിൽ ജി.ചന്ദ്രൻ ഭദ്രദീപം പ്രകാശിപ്പിക്കും. വിജയലക്ഷ്മി വിഗ്രഹസമർപ്പണം നിർവഹിക്കും. നാലുകുളങ്ങര മഹാദേവീ ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി അനുഗ്രഹ പ്രഭാഷണം നടത്തും.