തുറവൂർ:പട്ടണക്കാട് കോതകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന് ആരംഭിച്ച് 22 ന് സമാപി ക്കും. ക്ഷേത്രം തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെയും മേൽശാന്തി വിനോദ് ബാലകൃഷ്ണയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ. ഇന്ന് രാവിലെ 8.30 ന് ദേവഗാനാമൃതം, 9.30 ന് കലാമണ്ഡലം ചാക്യാർക്കൂത്ത്, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് തിരുവാതിര ,വൈകിട്ട് 7 ന് കഥാപ്രസംഗം. 20ന് രാവിലെ 8.30ന് പാഠകം, വൈകിട്ട് 4 ന് വടക്കേ ചേരുവാര മകം വേല, തുടർന്ന് ഭക്തി സംഗീത നിശ. പൂരം ഉത്സവദിനമായ 21ന് രാവിലെ 10.30 ന് ഓട്ടൻതുള്ളൽ,ഉച്ചയ്ക്ക് 12 ന് തിരുവാതിര. വൈകിട്ട് 4 ന് തെ ക്കേ ചേരുവാര പൂരം വേല, തുടർന്ന് ബാലെ. 22 ന് രാവിലെ 9 ന് സോപാന സംഗീതം, 10.30ന് കരോക്കേ ഭക്തി ഗാനാലാപനം, വൈകിട്ട് 6 ന് സ്പെഷ്യൽ ചെണ്ടമേളം, 6.30ന് ദീപാരാധന, 6.40ന് തിരുവാതിര, 7ന് നൃത്തനൃത്യങ്ങൾ, രാത്രി 10ന് ദർശന പ്രധാനമായ ഉത്രം വലിയ ഗുരുതി എന്നിവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സമിതി പ്രസിഡന്റ് ആർ.സുരേഷ് കുമാർ, സെക്രട്ടറി കെ.വി.സുരേഷ് ബാബു, ട്രഷറർ ടി. മുരളീധരൻകുട്ടി എന്നിവർ അറിയിച്ചു.