
ആലപ്പുഴ: ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന നാരീപൂജ നാളെ മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസ് ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി റാണി മോഹൻദാസിന്റെ പാദം കഴുകി നാരീപൂജ നിർവഹിക്കും. ചടങ്ങിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.