ആലപ്പുഴ: എസ്.ഡി കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തേക്ക് ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകർക്കായി വാക്-ഇൻ- ഇന്റർവ്യൂ 23 തീയതിയിൽ രാവിലെ 10:30ന് എസ്.ഡി കോളേജിൽ നടക്കും.ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം. യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും നെറ്റ്/പി.എച്ച്.ഡി യോഗ്യത നേടിയിട്ടില്ലാത്ത ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്കും പങ്കെടുക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.