ആലപ്പുഴ: സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർദ്ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാദ്ധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, യുനെസ്‌കോ, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി എന്നിവയുടെ നിർദേശപ്രകാരം സുനാമി പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം നാളെ വൈകിട്ട് 3.30ന് പുറക്കാട് ഗ്രാമപഞ്ചായത്തിൽ നടത്തും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത കോളേജും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പുറക്കാട് ഗ്രാമപഞ്ചായത്തിൽ (വാർഡ് 09, തോട്ടപ്പള്ളി, പൂത്തോപ്പ്) സുനാമി പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കുന്നത്.