ആലപ്പുഴ: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. പി.പി ചിത്തരജ്ഞൻ എം.എൽ. എ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ജൂലി എസ് ബിനു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.അനിത, ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജോസഫ്, വൈസ് പ്രസിഡന്റ് പി.കെ.ഉമാനാഥൻ, ആർ.സതീഷ് കൃഷ്ണ, പി.ബിനു, കെ.കെ.ഉല്ലാസ് എന്നിവർ സംസാരിച്ചു.