കായംകുളം: താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ, ഡയാലിസിസ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി ജീവനക്കാർ തസ്തികയിലേക്ക് 27ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ 60 വയസിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് പങ്കെടുക്കാം. ഡിപ്ലോമ (ഡിഎംഇ/സിഎംഇ), പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയേക്ക് വേണ്ട യോഗ്യത. പ്രായം 40 വയസിൽ താഴെയായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം 30 രാവിലെ 11 ന്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികക്ക് വേണ്ട യോഗ്യത അംഗീകൃത ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, (പി.ജി.ഡി.സി.എ/ഡി.സി.എ/എം.എസ് ഓഫീസ്/സി.ഒ.പി.എ) മലയാളം ടൈപ്പറൈറ്റിംഗ് എന്നിവയാണ്. പ്രായം 40 വയസിൽ താഴെയായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം 30 രാവിലെ 11ന്.ഫോൺ: 0479 2447274.