
വള്ളികുന്നം: സമരത്തിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിലിൽ നിന്നൊഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വള്ളികുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വാളാച്ചാൽ വാർഡിലെ 75 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളിൽ 45 പേരെയാണ് ഈ മാസം 10ന് സി.പി.എം നേതൃത്വത്തിൽ വള്ളികുന്നം പോസ്റ്റാഫീസ് പടിക്കൽ നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കടുക്കാത്ത കാരണത്താൻ മസ്റ്റർ റോൾ അടിക്കാതെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. സമരത്തിൽ പങ്കടുത്ത 25 തൊഴിലാളികൾക്ക് മസ്റ്റർ റോൾ അടിച്ച് ജോലി നൽകി. ഇതിൽ പ്രതിഷേധിച്ച് ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ഓംബുഡ്‌സ്മാന് പരാതി നൽകി. കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു .തൊഴിലാളികളും കോൺഗ്രസ്സ് നേതാക്കളും പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ 45 തൊഴിലാളികൾക്കും മസ്റ്റർ റോൾ അടിച്ച് ജോലി നൽകുമെന്നും തൊഴിൽ നിഷേധിപ്പിച്ച മേറ്റിന് എതിരെ നടപടി സ്വീകരിക്കുമെന്നും ലഭിച്ച ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് പടിക്കൽ നടന്ന സമരത്തിന് കോൺഗ്രസ് പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് ജി.രാജീവ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലഷ്മി, കോൺഗ്രസ്സ് കിഴക്ക് മണ്ഡലം പ്രസിഡന്റ് പി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചൂനാട്ട് വിജയൻ പിള്ള, കെ.ഗോപി, അർച്ചനാ പ്രകാശ്, രാധാകൃഷ്ണ പിള്ള ഇലഞ്ഞിക്കൽ, യൂസഫ് വട്ടക്കാട്, സുലൈമാൻ ഉണ്ട്രാൻവിള, രാമചന്ദ്രൻ പിള്ള പ്രശാന്തി, സി.അനിത, എസ്.ലതിക, അമ്പിളി കുമാരിയമ്മ, ദീപ, സുലൈമാൻ കുരട്ടി, വാസുദേവൻ, ചന്ദ്ര, സുലേഖ, ജയശ്രി, ലളിത തുടങ്ങിയവർ നേതൃത്വം നൽകി.