jxjjzohskz

മുഹമ്മ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ 15 ഇടങ്ങളിൽ ആണ് ബോട്ടിൽ ബൂത്തിന്റെ സൗകര്യം ഒരുക്കിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.സംഗീത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ വി. സജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. ഇമ്മാനുവൽ, വാർഡ് മെമ്പർമാർ റിച്ചാർഡ്, സുമ ശിവദാസ് , മായ, ഐആർടിസി സ്റ്റേറ്റ് കോർഡിനേറ്റർ എം .രാജേഷ്, ഐ.ആർ.ടി.സി കോർഡിനേറ്റർ പി. പ്രിയേഷ് എന്നിവർ പങ്കെടുത്തു.