
ആലപ്പുഴ: കെ.എസ്.എസ്.പി.യു ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റെ എം.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംഘടന സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. സർവീസ് പെൻഷൻ ഇന്നലെ- ഇന്ന്- നാളെ എന്ന വിഷയം ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജോഷ്വ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.സുഭാഷ്, സംസ്ഥന കമ്മിറ്റി അംഗങ്ങൾ എം.വി.സോമൻ, ആർ.രവീന്ദ്ര നാഥൻ നായർ, മേഴ്‌സിക്കുട്ടി ജോർജ്ജ് എന്നവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള സ്വാഗതം പറഞ്ഞു.