ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി റിട്ട. എൻജിനിയർമാരുടെ ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി പി.വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ചന്ദ്രശേഖരൻ, സെക്രട്ടറി എം.ദേവരാജ്, ബി.ശകുന്തള, ടി.എൻ.ഷാജി, വി.ഹരികൃഷ്ണൻ, ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.