മാവേലിക്കര :തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ കളിയൂഞ്ഞാൽ അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. 32 അങ്കണവാടികളിലെ മുഴുവൻ കുട്ടികളെയും രക്ഷകർത്താക്കളുടെയും വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ചന്ദ്രഭാനു, പ്രിയ വിനോദ്, ഗീത തോട്ടത്തിൽ, ഗീത മുരളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും ഭക്ഷണവും സമ്മാനങ്ങളും നൽകി.