ആലപ്പുഴ: ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക്ക് ടിന്നിലായി 4.58 ഗ്രാം എം.ഡി.എം.എ സൂക്ഷിച്ച കാഞ്ഞിരംചിറ കൊച്ചേരിൽ വീട്ടിൽ പ്രിൻസിനെ (31) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5 ന് മാളികമുക്ക് ജംഗ്ഷന് സമീപം ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്.