
ഹരിപ്പാട് : പ്രദേശവാസികൾക്കും പദ്ധതി ബാധിതർക്കും താൽക്കാലിക തൊഴിൽ നൽകാത്തതിനെത്തുർടന്ന് കായംകുളം താപനിലയത്തിനെതിരെ പ്രതിഷേധം ഉയരുന്നു. താപനിലയത്തിനു വേണ്ടി ഭൂമിയും വീടും നഷ്ടപ്പെട്ട പദ്ധതി ബാധിത ലിസ്റ്റിൽ 1516പേരാണ് നിലവിലുള്ളത്. താപനിലയത്തിലെ താൽക്കാലിക കരാർ തൊഴിലുകളിൽ 80 ശതമാനം ഈ ലിസ്റ്റിലുളളവർക്ക് നൽകണമെന്നാണ് വിവിധ സംഘടനകളുമായുള്ള ചർച്ചയെ തുടർന്ന് പദ്ധതിയുടെ തുടക്കത്തിൽ തന്നെ തീരുമാനിച്ചിരുന്നത്.
അതിവിദഗ്ദ്ധ തൊഴിലുകൾ ഒഴികെയുള്ള പരമാവധി തൊഴിലുകൾ പ്രദേശവാസികൾക്ക് നൽകുമെന്നുള്ളതും താപനിലയത്തിന്റെ നിർമ്മാണ ഘട്ടം മുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതും തുടർന്ന് വന്നിരുന്നതുമാണ്. എന്നാൽ, കഴിഞ്ഞ 5 വർഷമായി പദ്ധതി ബാധിതർക്കും പ്രദേശവാസികൾക്കും നാമമാത്രമായ തൊഴിൽ മാത്രമേ നൽകിയിട്ടുള്ളൂ.
ജോലി അന്യസംസ്ഥാനക്കാർക്ക്
 ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വടക്കേ ഇന്ത്യൻ കമ്പനികൾ കരാർ എടുക്കുകയും പൂർണമായും അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുകയുമാണ്
 ഹോൾട്ടീ കൾച്ചർ, ക്ലീനിംഗ് വിഭാഗത്തിൽ 52 തൊഴിലാളികൾ പണി എടുത്ത് കൊണ്ടിരുന്നത് 12 തൊഴിലാളികൾ ആയി ചുരുക്കി
 കയറ്റിറക്ക് ജോലിക്ക് പ്രത്യേകം തൊഴിലാളികളെ നിയമിച്ച് നിയമപരമായ കൂലി നൽകണമെന്ന കരാർ ലംഘിക്കുന്നതായും ആരോപണം
 ആസിഡ് അടക്കമുള്ള അപകടകരമായ സാധനങ്ങൾ അടക്കം ഹോൾട്ടികൾച്ചർ, ക്ലീനിംഗ് തൊഴിലാളികളെ കൊണ്ടാണ് ലോഡിംഗും അൺലോഡിംഗും നടത്തുന്നതെന്നും പരാതിയുണ്ട്