ചേർത്തല:അക്ഷരജ്വാല കലാസാഹിത്യ സംഘടനയുടെ വാർഷികവും സാഹിത്യ സംഗമവും ഇന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടക്കും. കലാസാഹിത്യ പ്രവർത്തനവും പുതിയ എഴുത്തുകാർക്കു പ്രോത്സാഹനവും നൽകുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയാണ് സംഘടന അഞ്ചാം വർഷത്തിലേക്കു കടക്കുന്നത്.
പുതിയ വർഷത്തിലും മികവാർന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ഷർമ്മിള ശെൽവരാജ്,സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ,ട്രഷറർ തുറവൂർ സുലോചന,വൈസ് പ്രസിഡന്റ് തുറവൂർ രാജേന്ദ്രൻ,ഗീതാ ഉണ്ണികൃഷ്ണൻ,സി.ആർ.ബാഹുലേയൻ,വിജയൻ എരമല്ലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ 10ന് നടക്കുന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷർമ്മിള ശെൽവരാജ് അദ്ധ്യക്ഷയാകും.സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് സാഹിത്യസംഗമവും കലാപരിപാടികളും.രണ്ടിനു നടക്കുന്ന പൊതുസമ്മേളനം റിട്ട. ജഡ്ജി കെ.വി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ചേർത്തല മേഖലാ കൺവീനർ പി.ഡി.ഗഗാറിൻ മുഖ്യതിഥിയാകും.വിവിധ മേഖലകളിൽ മികവുകാട്ടിയവർക്കുള്ള അക്ഷരജ്വാല അവാർഡ് നഗരസഭാ ചെയർപേഴ്സൺ ഷേർളിഭാർഗവനും വൈസ് ചെയർമാൻ ടി.എസ്.അജയകുമാറും വിതരണം ചെയ്യും.