sab

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനെതിരെ കിടങ്ങറ ജല അതോറിട്ടി ഓഫീസിന് മുന്നിൽ മുൻകൂട്ടി പാർട്ടിയെ അറിയിച്ച് പാർട്ടിഅംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് താൻ സമരം നടത്തിയതെന്ന് കൈനകരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത മനു പറഞ്ഞു. പ്രതിപക്ഷവുമായി ഒത്തുചേർന്നാണ് സമരം നടത്തിയതെന്ന വ്യാഖ്യാനം ശരിയല്ല. പ്രതിപക്ഷ പൊതുആവശ്യമെന്ന നിലയ്ക്കാണ് സമരരംഗത്തേക്ക് ഇറങ്ങിയതെന്നും, അടുത്ത ദിവസം ജലവിതരണം പുനഃസ്ഥാപിക്കാത്ത പക്ഷം തുടർന്നും സമരം നടത്തുമെന്നും സബിത മനു വ്യക്തമാക്കി.