
ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണ ചർച്ച ഉടൻ ആരംഭിക്കുക, നഗരസഭകളിൽ ആവശ്യമായ ശുചികരണ തൊഴിലാളികളെ നിയമിക്കുക എന്നീ അവശ്യങ്ങൾ ഉയർത്തി കേരളാ സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ സി സംസ്ഥാന വ്യാപകമായി അവകാശ ദിനം ആചരിച്ചു. ആലപ്പുഴ നഗരസഭാ കവാടത്തിന് മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ബി.നസീർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.സജിത്ത് സ്വാഗതം പറഞ്ഞു. സരിത കുമാരി, പി.ബി.ഷാനവാസ്, ടി.എ.അൻസിൽ, എ.അനീഷ് എന്നിവർ നേതൃത്വം നൽകി.