logo

ആലപ്പുഴ: ജില്ലാഭരണകൂടം, നഗരസഭ, ഡി.ടി.പി.സി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ് 2024 ന്റെ ലോഗോ എച്ച്. സലാം എം.എൽ.എ ജില്ലാ കളക്ടർ അലക്സ് വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നസീർ പുന്നക്കൽ, കൗൺസിലർമാരായ എ. ഷാനവാസ്, പി.രതീഷ്, കമ്മറ്റി അംഗം കെ.നാസർ എന്നിവർ പങ്കെടുത്തു. ആർട്ടിസ്റ്റ് ആനന്ദ ബാബുവാണ് ലോഗോ രൂപകല്പന ചെയ്ത്. 28 മുതൽ 31 വരെയാണ് ബീച്ച് ഫെസ്റ്റ് .