ff

ആലപ്പുഴ: മലയാളദിനം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. എ.ഡി.എം ആശ സി.എബ്രഹാം സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, ഹുസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, അസിസ്റ്റന്റ് എഡിറ്റർ ടി.എ യാസിർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.