yc

ആലപ്പുഴ: യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആലപ്പുഴ കടപ്പുറത്ത് നടത്തുന്ന അനധികൃത നിർമ്മാണവും കാർണിവലും തടയണമെന്നവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി.മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ, കെ.നൂറുദ്ദീൻ കോയ, റിനുബുട്ടോ, നീനു.എം, ബിലാൽ മുഹമ്മദ്, മണികണ്ഠൻ എന്നിവർ ചേർന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കു വേണ്ടി പരാതി നൽകിയത്.