മുഹമ്മ: മുൻ മന്ത്രിയും സി.പി.എം നേതാവുമായിരുന്ന സുശീല ഗോപാലന്റെ 23-ാമത്

ചരമവാർഷികം മുഹമ്മ എ.കെ.ജി മണ്ഡപത്തിനുസമീപം നടന്നു.സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.ധുനിക വ്യവസായങ്ങൾക്കും പ്രാധാന്യം നൽകിയ നേതാവായിരുന്നു സുശീലാ ഗോപാലനെന്നും അദ്ദേഹം പറഞ്ഞു.

ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.സി.എസ് സുജാത, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം സുമതി,ആർ.നാസർ,പി.പി.ചിത്തരഞ്ജൻ എം.എൽ.എ,സി.ബി.ചന്ദ്രബാബു,ജി.വേണുഗോപാൽ, അഡ്വ.കെ.ആർ.ഭഗീരഥൻ,കെ.ഡി.മഹീന്ദ്രൻ , എസ്.രാധാകൃഷ്ണൻ,പി.രഘുനാഥ്,ബി.സലിം എന്നിവർ സംസാരിച്ചു.

ദിനാചരണ കമ്മിറ്റി സെക്രട്ടറി ജെ.ജയലാൽ സ്വാഗതം പറഞ്ഞു.