ആലപ്പുഴ: എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസങ്ങളിൽ പെൻഷൻ വിതരണം ചെയ്യണമെന്നുള്ള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഡിസംബർ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്യാത്തതിൽ കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ പ്രതിഷേധം രേഖപ്പെടുത്തി .പെൻഷണേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി.ജയ പ്രകാശ്, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം ജി. തങ്കമണി എന്നിവർ കേന്ദ്ര ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, എസ്.പ്രേംകുമാർ, ടി.സി.ശാന്തിലാൽ, ഇ.എ.ഹക്കീം, എ.ബഷീർ കുട്ടി, കെ.ജെ.ആന്റണി, എ.എസ്.പത്മകുമാരി തുടങ്ങിയവർ സംസാരിച്ചു