ambala

അമ്പലപ്പുഴ: ഡി.വൈ.എഫ്.ഐ പുന്നപ്ര മേഖലാ പ്രസിഡന്റ് മിഥുൻ രാജിന് പിന്നാലെ ഡി.വൈ.എഫ്. ഐ ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മേഖലാ കമ്മിറ്റി അംഗം അജിത്ത് ഗോവിന്ദൻകുട്ടിയ്ക്ക് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഡി.സി.സി അംഗം പി.ഉദയകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. പി. ഉണ്ണികൃഷ്ണൻ, എൽ. ലതാകുമാരി, ഗീതാ മോഹൻദാസ്, എസ്. ഗോപകുമാർ, ബിജു കുന്നേൽ, ആർ. ശെൽവരാജൻ, കെ. ഓമന, ജോസഫ് ഹറോൾഡ് , കെ. മോഹനദാസ്,പി.കെ. രഞ്ജുദാസ്, പി.രങ്ക നാഥ്, ശ്രീജാ സന്തോഷ്, അബ്ദുൽ ഹാദി ഹസൻ, പ്രകാശൻ കുളത്തിൽ, പുഷ്കരൻ വടവടിയിൽ, മജീദ് കാളുതറ എന്നിവർ പങ്കെടുത്തു.