
മാന്നാർ: ഓട്ടോറിക്ഷ തൊഴിലാളികളോടൊപ്പം കേക്ക് മുറിച്ചും അവർക്ക് ആദരവ് നൽകിയും പരുമല സെന്റ് ഗ്രിഗോറിയസ് സോഷ്യൽ സയൻസ് കോളേജിലെ വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷിച്ചു. ഗ്രിഗോറിയൻ അസോസിയേഷൻ ഒഫ് സോഷ്യൽ വർക്കേഴ്സ് ഒഫ് പരുമലയുടെ (ഗ്രാസ്പ്) നേതൃതത്തിൽ നടന്ന 'നോയല്ല 2024' ക്രിസ്മസ് ആഘോഷം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഓട്ടോറിക്ഷാ തൊഴിലാളികളോടൊപ്പം കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് പൊലീസ് എസ്.ഐ സതീഷ്സ കുമാർ, പരുമലയിലെ മുതിർന്ന ഓട്ടോറിക്ഷ തൊഴിലാളിയായ രാജൻ ചെറിയാനെ ആദരിച്ച് ഉപഹാരം നൽകി. അസി.പ്രൊഫസർ ഫാ.ജൂബിൻ കരിപ്പയിൽ ബോബി ക്രിസ്മസ് സന്ദേശം നൽകി. അദ്ധ്യാപകരായ ദിവ്യ എം.കൃഷ്ണൻ, അജിൻ എബ്രഹാം, അനീറ്റ ജോസഫ്, ഗ്രാസ്പ് പ്രസിഡൻ്റ് നിത്യഹരിക്കുട്ടൻ, ഫാദർ സോനു ജോർജ്, ചിന്നു ചന്ദ്രൻ എന്നിവർ സംസാരിച്ചു.