ആലപ്പുഴ: കേരള കോൺഗ്രസിലെ (ബി) ഒരു വിഭാഗം സംസ്ഥാന,ജില്ല നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ ലയിച്ചു. ആലപ്പുഴ ചടയൻമുറി ഹാളിൽ നടന്ന ലയനസമ്മേളനം ജേക്കബ് വിഭാഗം ലീഡർ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ, മുൻ ജില്ല പ്രസിഡന്റ് ജോണിമുക്കം, അഡ്വ. ഗോപകുമാർ, മോഹനൻ നായർ, അഡ്വ. ഷാജി സക്കറിയ, ജോൺപാപ്പി, പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.