
ആലപ്പുഴ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജയിൽ മീറ്റിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി കെ.ജെ.എസ്.ഒ. എ.ആലപ്പുഴ ജയിൽ യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് എ.അംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജിമ്മി സേവ്യർ, ലിബിഷ് , നോബൽ എന്നിവർ സംസാരിച്ചു.