മാന്നാർ: കേര കൃഷി പുനരുജ്ജീവനം ലക്ഷ്യമിട്ട് മാന്നാർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കുട്ടംപേരൂർ പതിമൂന്നാം വാർഡിൽ കേരസമിതി രൂപീകരിച്ചു. കുട്ടമ്പേരൂർ വൈ.എം.സി.എ യിൽ നടന്ന രൂപീകരണ യോഗം വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത്, സമിതി അംഗം ഭരത കാർണവർക്ക് ആനുകൂല്യ ഫോറം നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ വേണു കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ശോഭ സന്തോഷ്‌, എ.ഡി.എസ് സെക്രട്ടറി ലതിക സോമൻ, കേരസമിതി സെക്രട്ടറി എബി ഐരാടവടക്കേതിൽ എന്നിവർ സംസാരിച്ചു.