
മാന്നാർ: അക്ഷര നായർ സമാജം എൽ.പി സ്കൂളിൽ കുട്ടികളുടെ നിറപ്പകിട്ടാർന്ന കലാപരിപാടികളുമായി 'ജിംഗിൾ ബെൽസ്' ക്രിസ്മസ് ആഘോഷം നടന്നു. ആഘോഷ പരിപാടി മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു . പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ ക്രിസ്മസ് സന്ദേശംനൽകി. അമ്പതോളം നിർദ്ധന കുടുംബങ്ങൾക്ക് ചോരാത്തവീടുകൾ ഒരുക്കി നൽകിയ 'ചോരാത്ത വീട് ' പദ്ധതി ചെയർമാൻ കെ.എ.കരീമിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജ്യോതി എൻ.ആർ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അലക്സാണ്ടർ പി.ജോർജ്ജ്, ജനറൽ കമ്മറ്റിയംഗം ഭാമകൃഷ്ണപിള്ള, സ്റ്റാഫ് സെക്രട്ടറി അർച്ചന.ആർ എന്നിവർ സംസാരിച്ചു.