ആലപ്പുഴ: വേലിയേറ്റത്തെ തുടർന്ന് വിത പകുതി പൂർത്തിയായ എടത്വ കൃഷിഭവന് പരിധിയിലെ 50 ഏക്കർ വിസ്തൃതിയുള്ള മാങ്കുഴിവടക്ക് പാടശേഖരം മട വീണു നശിച്ചു. വർഷങ്ങളായി തരിശുകിടന്ന പാടത്ത് ലക്ഷങ്ങൾ മുടക്കിയത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് മട വീണത്. പാടശേഖരത്തിന്റെ 20 അടിയോളം നീളത്തിലാണ് മട വീഴ്ച. പുറംബണ്ടിലെ വർഷങ്ങളുടെ പഴക്കമുള്ള തെങ്ങും വൈദ്യുതി പോസ്റ്റും പാടശേഖരത്തേക്ക് നിലംപൊത്തി. 16 ലക്ഷത്തോളം രൂപ ചെലഴിച്ചാണ് നിലം ഒരുക്കിയത്.