pravasi-sangham

മാന്നാർ: കേരളാ പ്രവാസി സംഘം മാന്നാർ ഏരിയാ കൺവൻഷൻ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.ടി മഹേന്ദ്രൻ, സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ, കെ.എം അശോകൻ, കെ.പ്രശാന്ത് കുമാർ, സഞ്ജീവൻ, സുരേഷ് കലവറ, ബെറ്റ്സി ജിനു, സലിം പടിപ്പുരയ്ക്കൽ, ഷൈനു ബുധനൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസഫ് ജോർജ്ജ് (പ്രസിഡന്റ്), സലിം പടിപ്പുരയ്ക്കൽ (സെക്രട്ടറി), ഷൈനു ബുധനൂർ(ട്രഷറർ).