hsj

ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട്, പാറശാല സരസ്വതി ആശുപത്രി, കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചുവർഷത്തിലേറെയായി പ്രമേഹരോഗ ബാധിതരായി കഴിയുന്നവർക്ക് പാദരോഗ നിർണയ ക്യാമ്പ് കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രൽ അങ്കണത്തിൽ നടത്തി. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ബീന ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു. റോട്ടറി അസിസ്റ്റൻറ് ഗവർണർ റെജി ജോൺ, കത്തീഡ്രൽ വികാരി ഫാ. ഡി.ഗീവർഗീസ്, സഹവികാരി ഫാ. ടോണി എം.യോഹന്നാൻ, വാർഡ് മെമ്പർ കെ.എൻ നിബു, റോട്ടറി ക്ലബ് ഹരിപ്പാട് പ്രോജക്ട് ഡയറക്ടർ പ്രൊഫ. ശബരിനാഥ്. കെ, റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് ഡോ. ഷെർലി.ജെ, കത്തീഡ്രൽ ട്രസ്റ്റി വർഗീസ് കെ. മാത്യു, കത്തീഡ്രൽ സെക്രട്ടറി അഭി എബ്രഹാം പി.കോശി, സരസ്വതി ആശുപത്രി പാദരോഗ വിഭാഗം കോഡിനേറ്റർ പി. ആർ ദിവ്യ, റോട്ടറി ക്ലബ് സെക്രട്ടറി സൂസൻ കോശി, എന്നിവർ സംസാരിച്ചു.പങ്കെടുത്ത എല്ലാവർക്കും ടെസ്റ്റ് റിപ്പോർട്ടുകളും തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങളും നൽകി.