കുട്ടനാട് : വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വില്പന നടത്തി വന്നയാളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി . നെടുമുടി ചെമ്പുംപുറം തൈച്ചേരി വീട്ടിൽ മുത്തിനെയാണ് (തോമസ് ജോസഫ് ,45) കുട്ടനാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സുഭാഷും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ മദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു